Sreemad Bhagavatham 5

Posted by in Life

ഓം നമൊ ഭഗവതേ വാസുദേവായ

മനുഷ്യ വര്‍ഗ്ഗത്തോടു സാമാന്യ രീതിയില്‍ ഭാഗവതം എന്തുപദേശിക്കുന്നു എന്നു നോക്കാം. ജന്മവാസനയെ മാത്രം അനുസരിച്ചു ജീവിക്കുന്ന പക്ഷി-മൃഗം മുതലായതിനെക്കാള്‍ ഉന്നതി മനുഷ്യ വര്‍ഗ്ഗതിനു വരണമെങ്കില്‍ ശരീരം കൊണ്ടുള്ള വ്യത്യാസം മാത്രം പോര. ശരീരം കൊണ്ടുള്ള വ്യത്യാസം പുറമെ മാത്രമെ ഉള്ളു. ജന്മവാസനകളുടെ ഗുണ-ദോഷങ്ങളെ സ്വയം മനസ്സിലാക്കി നിയന്ത്രിക്കുവാന്‍ ഉള്ള വിവേകത്തെ വര്‍ദ്ധിപ്പിക്കുവാന്‍ എല്ലാ മനുഷ്യരും എപ്പോഴും മനസ്സിരുത്തണം.

പെട്ടെന്നു മനസ്സില്‍ ഉണ്ടാവുന്ന തൊന്നലിനെ, അതു എന്താണു എന്നു പരിശോധിക്കാതെ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍, വിസെഷ ബുധ്ധിയെ വെണ്ട വിധത്തില്‍ ഉപയൊഗിക്കാതതു കൊണ്ടു, അതൊഗതിയാവും ഫലം. അതുകൊണ്ടു അസുഭ വാസനയെ – ചീത്ത ചീത്തകാല ? വിവേകം കൊണ്ടു തടഞ്ഞു നിര്‍ത്തണം. എന്നിട്ടു നല്ല ചിതയിലും പ്രവര്‍ത്തിയിലും മാത്രം എടപെടണം

ഇങ്ങിനെ അഭ്യസിച്ചു മനസ്സിനെയും, ഇന്ദ്രീയങ്ങളേയും കീഴടക്കണം.ഇന്ദ്രീയങ്ങള്‍ (5, പജ്നെദ്രിയങ്ങല്‍ 1) കണ്ണു, 2) കാതു, 3) മൂക്കു, 4) ത്വൊക്കു, 5) നാക്കു); ഇതിനെയും വിശദീകരിക്കാന്‍ കുറേ ഉണ്ടു, അവസരം പോലെ വിസദീകരിക്കം. ഒരു ചെറിയ ഉദാഹരണം എഴുതാം.

ഇന്ദ്രീയങ്ങളുടെ പ്രവര്‍ത്തനം നമ്മെ ഏതെല്ലം വഴിയില്‍ കൂടി കൊണ്ടു പൊകുനു എന്നു നൊക്കം. നല്ല ഒരു കറിയുടെ മണം മൂക്കിനു കിട്ടിയാല്‍ അപ്പൊള്‍ അതു കഴിക്കണം എന്നു തൊന്നും. കഴിക്കാന്‍ തുടങ്ങിയാലൊ, നാക്കു അതിന്റെ സ്വാദു ഇഷ്ടപ്പെടും, പിന്നെ കഴിക്കുകയായി. പലപ്പൊളും നിയറ്റ്രണം ഇല്ലതെ തന്നെ കഴിക്കും, അതു പല പ്രശ്നങ്ങളും ഉണ്ടാക്കും, വയറു കെടുവരാം, തദി കൂടാം, അങ്ങിനെ പലതും. ആകെ ആരോഗ്യപ്രശ്നങ്ങള്‍ ആയി. പിന്നെ എന്നും മരുന്നും ഒക്കെ ആയി എന്താ ഒരു സുഖം ഉണ്ടാവുക? ഇനി കള്ളു കുടി ആണെങ്ങിലോ? അതു ജീവിതം തന്നെ നശിപ്പിക്കും.

ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലക്കണം, നിയത്രണം എല്ല തലത്തിലും വേണം, നാക്കിനെ നിയന്ത്രിച്ചാല്‍, ഭക്ഷണം കൊണ്ടു ഉള്ള വിഷമം ഉണ്ടാവില്ല. അതുപോലെ ഒരൊന്നും നിയന്ത്രിക്കണം. മനസ്സിനെയും, ഇന്ദ്രീയങ്ങളേയും നിയന്ത്രിച്ചാല്‍ നമുക്ക്‌ നമ്മളെ നിയന്ത്രിക്കാന്‍ പറ്റും. ഇതിനായി മനുഷ്യ ശക്തിയെ ഉപയൊഗിക്കണം. ഇതാണു മനുഷ്യനു ഉണ്ടായിരിക്കേണ്ട ആദ്യത്തെ ഗുണം.

à´ˆ ഗുണം ഇല്ലാത്തവരെയും, അതു ഉണ്ടാവാന്‍ ശ്രമിക്കത്തവരെയും കുറിചു മഹര്‍ഷി വിഷമിക്കുകയാണു. മാതാ – പിതാക്കള്‍ മക്കളൊടു എന്ന പൊലെ, പല വിധതില്‍ ശകാരിച്ചും, മേലില്‍ അനുഭവിക്കെണ്ടി വരുന്ന, നരകം, പോലെ ഉള്ള ഭയാനകമയ സ്തിഥികളെ പറ്റി പറഞ്ഞും, മനുഷ്യനെ സന്മാര്‍ഗികള്‍ ആക്കന്‍ നല്ലവണ്ണം പരിശ്രമിച്ചിരിക്കുന്നു.മഹത്മവായ വ്യാസ മഹര്‍ഷി, മനുഷ്യ വര്‍ഗ്ഗത്തിനു ക്രമത്തില്‍ ഉയരുവാന്‍ ഉപകരിക്കുന്ന സന്മാര്‍ഗ്ഗത്തെയും, അധോഗതിക്കു കാരണമായി വരുന്ന ധുര്‍മാര്‍ഗ്ഗത്തെയും, വിധി – നിഷേദം, എന്നു രണ്ട്‌ ഭാഗമായി കാണിച്ചു തന്നിരിക്കുന്നു. ഇതാണു ഭാഗവതം, മനുഷ്യ വര്‍ഗ്ഗതിനു ഒന്നാമതായി ചെയ്തിരിക്കുന്ന ഉപകാരം.

ഹരി ഓം